Thrissur

11.91 കോടിയുടെ പൈക്ക ഫണ്ട് തട്ടിപ്പ്: അന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. സ്പോർട്സ് കൗൺസിൽ നോ‍‍ഡൽ ഏജൻസിയായ പദ്ധതിയിൽ കൗൺസിൽ വൈസ് പ്രസിഡന്‍റ് എം ആർ രഞ്ജിത്തായിരുന്നു സംസ്ഥാന കോർഡിനേറ്റർ. കണക്കിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് എട്ട് മാസം കഴിഞ്ഞിട്ടും സ്പോർട്സ് കൗൺസിൽ മറുപടി നൽകിയിരുന്നില്ല. സിപിഎം നേതാവായ എം ആർ രഞ്ജിത് അന്വേഷണം പൂർത്തിയാകുന്നതിനിടെ രാജി നൽകിയാൽ പോലും സ്വീകരിക്കേണ്ടെന്നും കായികമന്ത്രി നിർദേശം നൽകി.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!