മതിലകം ബ്ലോക്ക് പഞ്ചായത്ത് അത്താണി ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും, വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെയും ആദരിച്ചു. ‘പ്രതിഭാസംഗമം’ കയ്പമംഗലം MLA കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എറിയാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അദ്ധ്യക്ഷത വഹിച്ചു.അത്താണി ഡിവിഷൻ മെമ്പർ കെ. എ ഷിഹാബ് സ്വാഗതംപറഞ്ഞു ഇടിടൈസൺ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു . എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൈലാസൻ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സറാബി ഉമ്മർ, അത്താണി ഡിവിഷനിലെ മറ്റു വാർഡ് മെമ്പർമാരും സംസാരിച്ചു.
മതിലകം ബ്ലോക്കിൽ ‘പ്രതിഭാസംഗമം’ സംഘടിപ്പിച്ചു; കെ.കെ വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

