Thrissur

തൃപ്രയാറിൽ 16 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ

തൃശൂർ: തൃപ്രയാറിൽ കാറിൽ നിന്ന് 16 .5 ലക്ഷം കവർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ.കട്ടിംങ് നബീൽ (26) ആണ് പിടിയിലായത്.കാമുകിയുമായി ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബാംഗ്ലൂരിൽ നിന്നാണ് പിടിയിലായത്.വിളയൂർ പഞ്ചായത്ത് അംഗം മുഹമ്മദ് റാഫി ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ വിളയൂർ സ്വദേശികളാണ് കവർച്ചയ്ക്ക് ഇരയായത്. രൂപ ഡോളറാക്കി മാറ്റി നൽകാമെന്നു വിശ്വസിപ്പിച്ചാണ് കവർച്ച സംഘം ഇവരെ വിളിച്ചു വരുത്തിയത് എന്നാണ് പൊലീസ് നിഗമനം. ഈ തട്ടിപ്പു സംഘത്തിന് കുഴൽപണ ഇടപാടുകളുമുണ്ടെന്നു സംശയിക്കുന്നു. പണം കൈവശപ്പെടുത്തിയ ശേഷം കാറിന്റെ ചില്ല് തകർത്ത് ആക്രമിക്കുകയും മുളകുപൊടി വിതറി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് ഇരകളുടെ പരാതി.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്. ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ, അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി എം കേഴ്സൺ, എസ് ഐ എം അഫ്സൽ, പി ജയകൃഷ്ണൻ, ജി എ എസ് ഐ മാരായ രാജു, ഷൈൻ, ലിജു ഇയ്യാനി,   ഇ എസ് ജീവൻ, ജി എസ് സി പി ഒ സോണി സേവ്യർ, സി കൈ ബിജു, കൃഷ്ണദാസ്, സി പി ഒ മാരായ കെ ജെ ഷിന്റോ, സുർജിത് സാഗർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!