Kerala Paravoor

സൗജന്യ യാത്ര തിരിച്ചടി: പറവൂരിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

KSRTC യിൽ സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്നു പ്രതിസന്ധിയിലായ പറവൂരിലെ ചില സ്വകാര്യ ബസ് ഉടമകൾ ജൂലൈ 1 മുതൽ സർവീസ് നിർത്തുന്നു.
വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ ജി-ഫോം നൽകി സർവീസ് നിർത്താനാണു തീരുമാനം.
പറവൂർ സ്വകാര്യ സ്റ്റാൻഡിൽ നിന്നു നൂറോളം പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ പകുതിയോളം ബസുകളുടെ ഉടമകളാണ് ജി-ഫോം നൽകാൻ തീരുമാനിച്ചത്.
സ്ഥിതി കൂടുതൽ മോശമായാൽ മുഴുവന് ബസ് സർവീസുകൾ നിർത്തി ജി-ഫോം നൽകാനും മറ്റ് ഉടമകളും തയാറായേക്കും.  ജിഫോം നൽകിയാൽ 1 വർഷം വരെ വാഹനം സർവീസ് നടത്താതെ കയറ്റിയിടാനും ടാക്സ് അടയ്ക്കാതിരിക്കാനും അനുമതി ലഭിക്കും.
സൗജന്യയാത്രാ പദ്ധതി വന്നതോടെ  തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായെന്നും സ്വകാര്യ മേഖല സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും പ്രൈവറ്റ് ബസ് അസോസിയേഷൻ പറവൂർ ഭാരവാഹികൾ പറയുന്നു.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!