Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം 9ന് അർധരാത്രി മുതൽ ജൂലൈ 31 വരെ

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്കു ട്രോളിങ് നിരോധനം ഏർപ്പെടുത്തി. കടൽവിഭവങ്ങളുടെ പ്രജനന കാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തുന്ന നിരോധനം ഫലപ്രദമായി നടപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ഒരുക്കിയിരിക്കുന്നത്. നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ, ഇൻബോർഡ് വള്ളങ്ങൾക്കൊപ്പമുള്ള കാരിയർ വള്ളങ്ങൾ ഉൾപ്പെടെയുള്ള ട്രോൾ ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് കർശന വിലക്കുണ്ടാകും. എന്നാൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ബാധകമല്ല. നിരോധനം തുടങ്ങുന്നതോടെ പ്രധാന ഫിഷിങ് ഹാർബറുകളുടെയും ലാൻഡിങ് സെന്ററുകളുടെയും പ്രവർത്തനം സ്തംഭിക്കും. ഇതര സംസ്ഥാന ബോട്ടുകൾ 9 ന് മുൻപായി കേരളതീരം വിട്ടുപോകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!