Kodungallur

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ NDA സ്ഥാനാർഥി

കൊടുങ്ങല്ലൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.

പിഎച്ച്ഡി ബിരുദമുള്ള എഞ്ചിനിയറിംഗ് മേഖലയിലും മാനേജ്‌മെന്‍റ് മേഖലയിലും സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്.

കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെ എൻഡിഎയിൽ തർക്കം ഉടലെടുത്തിരുന്നു . കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണൻ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു.

ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രംഗത്തെത്തിയത്. തർക്കം വന്നതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകൾ പ്രവർത്തകർ നിർത്തിവച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 ഏതാനും പഞ്ചായത്തുകളിൽ മേൽക്കൈ നേടിയിരുന്നു . ഇതാണ് സീറ്റിനായുള്ള അവകാശവാദത്തിന് കാരണമായതും ഒടുവിൽ വർഗീസ് ജോർജ്ജിലൂടെ കരഗതമായതും .

എന്നാൽ കൊടുങ്ങല്ലൂർ സീറ്റ് മുൻപ് കയ്യാളിയിരുന്ന ബി ഡി ജെ എസ് ബിജെപിയുടെ നില മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിച്ച പാർട്ടിയാണ് .  തുഷാർ വെള്ളാപ്പിള്ളിക്കുവേണ്ടി കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് അവർ ഇത്തവണ വാദിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല .

ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും തീരുമാനം ആയിട്ടില്ല.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!