കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് അനുമതി നൽകുവാൻ അവകാശമുള്ള കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയുടെ സംസ്കാര ചടങ്ങിൽ ഒദ്യോഗിക ബഹുമതിയുടെ ഭാഗമായുള്ള പോലീസിൻ്റെ ”ഗാർഡ് ഓഫ് ഓണർ ” നിഷേധിച്ച സർക്കാർ നടപടിയിൽ കേരള ക്ഷേത്ര സംരംക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി.ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനില്ക്കുമ്പോൾ പലർക്കും ഗാർഡ് ഓഫ് ഓണർ നൽകിയിട്ടുള്ളതാണ്. ഈ നടപടി ഹിന്ദു സമൂഹത്തോടും, കൊടുങ്ങല്ലൂർ ക്ഷേത്രത്തോടും കാണിച്ച അവഗണനയാണ്.തമ്പുരാനെ അവഹേളിക്കുകയാണ് ചെയ്തത്. ഇത് പ്രതിഷേധാർഹമാണ്. സ്ഥലം എം എൽ . എ. യാ ണ് കളക്ടറുമായി ബന്ധപെട്ട് ഈ കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടിയിരുന്നത്.എന്നാൽ അദ്ദേഹം വേണ്ടത്ര താൽപ്പര്യം എടുത്തില്ലെന്ന് സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച് ചേർന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അടിയന്തിര യോഗത്തിൽ താലൂക്ക് പ്രസിഡണ്ട് കെ.എം.മോഹൻ.ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിററിയംഗം സി.എം.ശശീന്ദ്രൻ ,ജില്ല ട്രഷറർ വെങ്കിടേശ്വര പ്രഭു, ജില്ല മാതൃസമിതി അധ്യക്ഷ ഡോ. ആശാലത ,ജില്ല ജോ: സെക്രട്ടറി ദിലീപ് കുമാർ, താലൂക്ക് സെക്രട്ടറി സി.പരമേശ്വരൻഎന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാന് ഗാർഡ് ഓണർ നൽകാത്തതിൽ പ്രതിഷേധിച്ചു

