Kodungallur

വധശ്രമകേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം മുംബൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ  : 2019 സെപ്റ്റംബർ 8-ന് വ്യക്തിവൈരാഗ്യം മൂലം കൊടുങ്ങല്ലൂർ പടാകുളത്ത് വെച്ച് കാവിൽക്കടവ് സ്വദേശി അഭിജിത്തിനെയും സുഹൃത്തിനെയും ഇടിക്കട്ട കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ കുരിയാപ്പിള്ളി വീട്ടിൽ അൻസൽ (32) ആണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം പിടിയിലായത്.”

ഈ കേസ്സിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്തതിന് ശേഷം കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.

പ്രതി ദുബായിൽ നിന്നും മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ മുംബൈയിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം  കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ്, എ എസ് ഐ ജോസഫ്,     ജി എസ് സി പി ഒ കിഷോർ ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!