കൊടുങ്ങല്ലൂരിൽ സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . മലപ്പുറം ചടങ്ങരംകുളം സ്വദേശി 51 വയസുള്ള കല്ലൂര്‍ ജാഫര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം.
കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്. എറിയാട് കെ.വി.എച്ച്.എസ്. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് വാടക വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു സംഘം. ശുചി മുറിയില്‍ പോയ ജാഫറിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച പ്പോഴാണ് നിലത്ത് വീണു കിടന്ന നിലയില്‍ കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
കൊടുങ്ങല്ലൂരിൽ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി.

