Kodungallur

കേരള കാര്‍ട്ടൂണ്‍ അക്കാദമി ഡാവിഞ്ചി സുരേഷിനെ ആദരിച്ചു

കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം ഡാവിഞ്ചി സുരേഷിനെ എറണാകുളത്ത് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ആദരിച്ചു. മഖ്യാതിഥി സത്യദീപം മാനേജിങ്ങ് ഡയറക്ടര്‍ ഫാദര്‍ ജസ്റ്റിന്‍ കൈപടമ്പാടന്‍ പൊന്നാട അണിയിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് ഉപഹാര സമര്‍പ്പണം നടത്തി. സെക്രട്ടറി എ സതീഷും, ട്രഷറര്‍ ബി സജീവ് ബാലക്യഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് ചടങ്ങിന് സാക്ഷികളായി കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടായിരുന്നു. നൂറു വ്യത്യസ്ത മാധ്യമങ്ങളില്‍ ചിത്ര കലാരംഗത്ത് വേറിട്ട പ്രകടനം കാഴ്ചവെച്ച വ്യക്തി എന്നുള്ള നിലയിലാണ് ഡാവിഞ്ചി സുരേഷിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ആദരിച്ചത്. കേരളത്തിലെ പത്തു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്‍റെതായ പ്രതികരണങ്ങള്‍ ചിത്രശില്പങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്‍പിലെത്തിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. നിയമസഭാ മ്യൂസിയത്തിലെ പ്രളയസ്മാരക ശില്പം കാര്‍ട്ടൂണ്‍ അക്കാദമിക്കുവേണ്ടി നിര്‍മ്മിച്ചതു വഴിയും, കോവിഡ് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ മതിലിലെ ബോധവത്ക്കരണ കാര്‍ട്ടൂണ്‍ രചനയിലെ സജീവ സാന്നിധ്യം മൂലവും, ലഹരിക്കെതിരെ തൃശൂരിലെ ബോധവല്‍ക്കരണ ശില്പം നിര്‍മ്മിച്ചതു വഴിയും ഡാവിഞ്ചി സുരേഷ് ഏറെ ശ്രദ്ധനേടുകയുണ്ടായി. കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ ശില്പങ്ങള്‍ തുടങ്ങി, തീയിലും, പുകയിലും, വെള്ളത്തിനു മുകളിലും, വെള്ളത്തിനടിയിലും, കല്ലിലും മണ്ണിലും പുല്ലിലും ഐസുകട്ടയിലുമായി വ്യത്യസ്ഥമായ നൂറ് മാധ്യമങ്ങളില്‍ എത്തി നില്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ ചിത്രശില്പ കലാ മേഖലകളിലെ ജൈത്രയാത്രയ്ക്ക് പിന്തുണ നല്‍കുന്നത് കൂടിയാണ് ഈ ആദരം.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!