Kodungallur

കൊടുങ്ങല്ലൂർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ 49-ാം മത് വാർഷിക പൊതുയോഗം നടന്നു

കൊടുങ്ങല്ലൂരിലെ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് കൊണ്ട് യോഗത്തിൽ പങ്കാളികളായി.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സീനിയർ പ്രസിഡൻ്റും ജില്ലാ പ്രസിഡൻ്റുമായ K.V അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു.വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ അമിത വില വർധനവ് വലിയ രീതിയിൽ ഹോട്ടൽ വ്യവസായികളെ മാത്രമല്ല വ്യവസായത്തിന് ഗ്യാസ് ഉപയോഗത്തിന് ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളെയും വലിയ രീതിയിൽ ദോഷമായി ബാധിച്ചു.വലിയ രീതിയിലുള്ള വില കയറ്റത്തിന് ഇത് കാരണമാകുന്നു.അത്കൊണ്ട് തന്നെ പാചകവാതകത്തിൻ്റെ വില വർധനവിൻ്റെ കാര്യം സൂക്ഷ്മമായി കൈകാര്യം ചെയ്യുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.”ഹോം ഫോർ ഹോം ലെസ്സ്” എന്ന പേരിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പദ്ധതിയും പ്രഖ്യാപനവും ജില്ലാ പ്രസിഡൻറ് നിർവ്വഹിച്ചു.
     കൊടുങ്ങല്ലൂർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ ചിലവിൽ കൊടുങ്ങല്ലൂർ നഗരത്തെ പൂർണമായും ആധുനിക ക്യാമറ നെറ്റ്‌വർക്ക് സംവിധാനത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ” സമഗ്ര കൊടുങ്ങല്ലൂർ സുരക്ഷിതത്വ പദ്ധതി” ക്ക് യോഗം അംഗീകാരം നൽകുകയും കൊടുങ്ങല്ലൂർ നഗര സഭയുടെയും ജന മൈത്രി പോലീസിൻ്റെയും അംഗീകാരത്തോടെ വളരെ വേഗത്തിൽ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു. പദ്ധതി പൂർത്തീകരിക്കുമ്പോൾ കൊടുങ്ങല്ലൂർ നഗരം സമ്പൂർണമായ ക്യാമറ നിരീക്ഷണത്തിലേക്ക് വരുന്നു എന്നതാണ് ഇതിൻ്റെ മേന്മ.
      കൊടുങ്ങല്ലൂർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കലാ സാംസ്കാരിക വിഭാഗമായ യവനികയുടെ നേതൃത്വത്തിൽ അഹം നൃത്യധി എന്ന പേരിൽ നൃത്ത വിദ്യാലയത്തിൻ്റെ ഉദ്ഘാടനവും യോഗത്തിൽ നടക്കുകയുണ്ടായി.
        യോഗത്തിൽ അസോസിയേഷൻ ജന. സെക്രട്ടറി T.K ഷാജി, ട്രഷറർ K.J ശ്രീജിത്ത്,KVVES വനിതാ വിങ്ങ് സംസ്ഥാന ട്രഷറർ ഷയന ജോർജ്,K.I നജാഹ്,P K സത്യശീലൻ, അജിത്കുമാർ, മുഹിയുദ്ദീൻ,M.S സാജു, രാജീവൻ പിള്ള,P.R ബാബു,C.C അനിത, വിനോദ് കക്കറ എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!