Kodungallur

കുടിവെള്ളക്ഷാമം: പുല്ലുറ്റ് വാട്ടർ അതോറിറ്റി ഓഫീസ് ബിജെപി ഉപരോധിച്ചു

ഭാരതീയ ജനതാ പാർട്ടി മുൻസിപ്പൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ മുൻസിപ്പൽ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുക, കൃത്യ മായ ഇടവേളകളിൽ വെള്ളത്തിന്റെ ലഭ്യതഉറപ്പുവരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പുല്ലുറ്റ് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. നിലവിലുള്ള വാട്ടർ ടാങ്കിന്റെ ജല സംഭരണ ശേഷി 18ലക്ഷം ലിറ്റർ മാത്രമാണ് ഇതിൽ വൈന്തലയിൽ നിന്നും വരുന്ന വെള്ളം നിറയണമെങ്കിൽ ഏ കദേശം 14മണിക്കൂരെങ്കിലും എടുക്കും. മാത്രമല്ലഇതിനിടയിൽ വൈദ്യുതി തടസം നേരിടുകയാണെങ്കിൽ പിന്നെയും വൈകും ജനസംഖ്യ വർധിച്ച ഈ സാഹചര്യത്തിൽ ഒരു സമാന്തര ടാങ്കു പണിയുവാൻ 10വർഷം ഭരിച്ച എം എൽ എ ക്കോ, മുനിസിപ്പാലിറ്റി ഭരിച്ച എൽ ഡി എഫിനോ കഴിഞ്ഞില്ല എന്നത് വളരെ നിരാശകരമാണ്, മുൻസിപ്പൽ ബജററ്റു കളിൽ 3തവണകളിൽ തുക മാറ്റിവച്ചുവെങ്കിലും
ഒന്നും പ്രായോഗിക മാക്കാൻ കഴിഞ്ഞില്ല, തകർന്നു വീഴാറയ കെ ട്ടി ട ത്തിലാണ് വാട്ടർ അതോറിറ്റി കെട്ടിടം പ്രവർത്തിക്കുന്നത് ജോലി ക്കാർക്ക് യാതൊരു സുരക്ഷയും ഇല്ല. എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ ബിജെപി ഉന്നയിച്ചു. നിർദിഷ്ട മന്ത്രിയും കൊടുങ്ങല്ലൂരിന്റെ എം എൽ എ യു മായ ഒ ജെ ജെനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാന ങ്ങളിൽപ്രധാന പെട്ട ഒന്നായിരുന്നു കുടിവെള്ള പ്രശ്ന പരിഹാരം. അദ്ദേഹ ജനങ്ങളോട് നീതി പുലർത്തണം. ഇല്ലെങ്കിൽ ശക്തമായ സമരവുമായി ബിജെപി രംഗതുണ്ടാവുമെന്നറിയിക്കുന്നുബിജെപി ജില്ല ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു, പുല്ലുറ്റ് ഏരിയ പ്രസിഡന്റ് ഒ എൻ  ജയദേവൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഇ ആർ ജിതേഷ്, ജനറൽ സെക്രട്ടറി ടി ജെ ജെമി, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, രശ്മി ബാബു, പി പരമേശ്വരൻ കുട്ടി, രേഖ സൽപ്രകാശ്, രഞ്ജിത രാജീവ്‌ തുടങ്ങിയ ജനപ്രധിനിധികളും നാട്ടുകാരും പങ്കെടുത്തു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!