അതിമാരകമായ രാസലഹരി മരുന്നായ എം.ഡി.എം.എ.യുമായി കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് പ്രതികളെ പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശിയും നിലവിൽ പറവൂർ കെഎൻകെ ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28) എന്നിവരാണ് പിടിയിലായത്.
ബാഗ്ലൂരിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബസിറങ്ങിയ പ്രതികളെ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതി മാരക ലഹരിമരുന്നാണിത്.
എം.ഡി.എം.എയുമായി രണ്ട് കൊടുങ്ങല്ലൂർ സ്വദേശികൾ പിടിയിൽ

