Kaipamangalam Thrissur

സംസ്ഥാന ബജറ്റിൽ  കയ്പമംഗലത്തിന് 200 കോടി

2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിൽ കയ്പമംഗലം നിയോജക മണ്ഡലത്തിന് 200 കോടി രൂപയുടെ വികസന പദ്ധതികൾ അനുവദിച്ചു. പൊതുപദ്ധതികൾക്കായി 150 കോടിയും നിയോജക മണ്ഡലത്തിന്റെ പ്രത്യേക വികസന പദ്ധതികൾക്കായി 50 കോടിയും ഉൾപ്പെടെയാണ് തുക അനുവദിച്ചിരിക്കുന്നത്. തീരദേശ ഭവന നിർമാണം, കനോലി കനാലിന്റെ ശുചീകരണവും വിപുലീകരണവും, വിവിധ ഗ്രാമപഞ്ചായത്തുകളിൽ സ്റ്റെം ലാബുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രധാന പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന ലഭിച്ചു.
പ്രധാന പദ്ധതികളും അനുവദിച്ച തുകയും

എറിയാട് ഐ.ടി.ഐ കെട്ടിട നിർമ്മാണം – ₹70 ലക്ഷം

അഴീക്കോട് മുനക്കൽ ബീച്ചിലേക്കുള്ള വിവിധ റോഡുകളുടെ നിർമ്മാണം – ₹1 കോടി

പൊരിബസാർ–കല്ലുംപുറം എസ്.സി കോളനി മുതൽ ആമണ്ടൂർ വരെ റോഡ് നിർമ്മാണം (ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്) – ₹1 കോടി

കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ കടൽത്തീര സംരക്ഷണത്തിനായി ടെട്രോപാഡ്, ജിയോ ട്യൂബ്, സംരക്ഷണഭിത്തി നിർമ്മാണം – ₹19 കോടി

എയർപോർട്ട് റോഡ് നിർമ്മാണം (കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്) – ₹40 ലക്ഷം

എടത്തിരുത്തി പെരുമ്പടപ്പ് സ്കൂൾ കെട്ടിട നിർമ്മാണം – ₹2 കോടി

പെരിഞ്ഞനം–പടിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം – ₹8 കോടി

കോഡൂർ കലാസാംസ്കാരിക വേദി കെട്ടിട നിർമ്മാണം (മതിലകം ഗ്രാമപഞ്ചായത്ത്) – ₹50 ലക്ഷം

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം നമ്പർ നവജ്യോതി അങ്കണവാടി കെട്ടിട നിർമ്മാണം – ₹25 ലക്ഷം

അഹമ്മദ് വേലമ്പടി റോഡ് (വാർഡ് 2, 3) – ₹25 ലക്ഷം

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വെലങ്ങപ്പാടം റോഡ് നിർമ്മാണം – ₹30 ലക്ഷം

എൻ.എച്ച്–പള്ളിത്താനം റോഡ് (ഗാർഡിയൻ ഹോസ്പിറ്റൽ റോഡ്), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 12 – ₹30 ലക്ഷം

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അരണാലി പാലം നിർമ്മാണം – ₹65 ലക്ഷം

കുഞ്ഞയിനി–മലബാർ ഗിരിജ പാലം ലിങ്ക് റോഡ്, കാന നിർമ്മാണം (എടവിലങ്ങ് ഗ്രാമപഞ്ചായത്ത്) – ₹40 ലക്ഷം

എം.ആർ. ത്രിമൂർത്തി മാസ്റ്റർ റോഡ് (ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്) – ₹30 ലക്ഷം

ഇ.എം.എസ് റോഡ് നിർമ്മാണം (എറിയാട് ഗ്രാമപഞ്ചായത്ത്) – ₹50 ലക്ഷം

എറിയാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ എസ്.എൻ നഗർ റോഡ് നിർമ്മാണം – ₹40 ലക്ഷം

എറിയാട് പഞ്ചായത്ത് മുത്തപ്പന്തറ ലിങ്ക് റോഡ് – ₹50 ലക്ഷം

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!