പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെന്ററിൽ ലോറികൾ
കൂട്ടിയിടിച്ച് അപകടം.
ഡ്രൈവർമാരായ
രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ
ഒന്നരയോടെ പെരിഞ്ഞനം യമുനക്ക് മുന്നിലായിരുന്നു അപകടം. എൻ.എച്ച്. നിർമ്മാണക്കമ്പനുയുടെ കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ലോറിയും, കായ ലോഡുമായി പോയിരുന്നു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരു
ലോറികളിലെയുംഡ്രൈവർമാരായ ഉത്തർപ്രദേശ് സ്വദേശി രഞ്ജിത്ത് സിങ്, തമിഴ്നാട് സ്വദേശി രാജ്കുമാർ എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ
ആശുപത്രിയിലെത്തിച്ചിട്ടുണ്ട്
ദേശീയപാതയിൽ പെരിഞ്ഞനം സെന്ററിൽ ലോറികൾ
കൂട്ടിയിടിച്ച് അപകടം.

