Thrissur

ദിശ അവലോകന യോഗം ചേര്‍ന്നു

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ തല അവലോകനം നടത്തുന്നതിനായി ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗം ചേര്‍ന്നു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. എം.എല്‍.എ മാരായ എന്‍.കെ അക്ബര്‍, രാജന്‍ ജെ. പല്ലന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, എ.ഡി.എം ആര്‍. മനോജ്, അസി. കളക്ടര്‍ എ.സി പ്രീതി, പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ ടി.ജി അഭിജിത്ത്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടേയും പദ്ധതികളുടേയും ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പി.എം.ജി.എസ്.വൈ, പ്രാധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ), കുടുംബശ്രീ മിഷന്‍, സ്വച്ഛ ഭാരത് മിഷന്‍ (എസ്.ബി.എം), ജല്‍ജീവന്‍ മിഷന്‍, അമൃത് പദ്ധതി, കൃഷിവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിലെയും വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, എം.പി ലാഡ്‌സ് ഉള്‍പ്പെടെ ജില്ലയില്‍ നടപ്പിലാക്കുന്ന 23 പദ്ധതികളുടെ അവലോകനമാണ് ദിശയുടെ യോഗത്തില്‍ നടന്നത്. യോഗത്തിന് മുന്നോടിയായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന് അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങും നടത്തി.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!