അന്തിക്കാട് : കാർ തടഞ്ഞുനിർത്തി യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച് 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ മൂന്ന് പ്രതികളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെയും, ഇവർക്ക് കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ തൃശ്ശൂർ പൂത്തുരുത്തി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ ബെവിൻ (23) എന്നയാളെയുമാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യസൂത്രധാരനായ ‘കട്ടിങ് നബീൽ’ എന്നറിയപ്പെടുന്ന മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീൽ (26) എന്നയാൾ ഉൾപ്പടെ കേസിൽ ആകെ ഏഴ് പേർ അറസ്റ്റിലായി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
അന്തിക്കാട് കവർച്ച: 3 പേർ കൂടി പിടിയിൽ, ആകെ 7 പ്രതികൾ

