മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
2011- 2016 കാലയളവിൽ മണലൂർ നിയോജക മണ്ഡലത്തിൽ എംഎൽഎയായിരുന്നു.നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്. തൃശൂർ ഡിസിസി പ്രസിഡണ്ട്,
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
2026 ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിലെ വീടിന് സമീപത്തുവെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു പിക്കപ്പ് വാൻ ഇടിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

