തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. മരിച്ചത് തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി.ഈ മാസം 27നാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. രണ്ടുദിവസം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാതെയതോടെ ഇന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. മുറിയെടുക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുവതിയെ മുൻപ് പരിചയമുണ്ടെന്നും മുറിയെടുക്കാൻ താൻ സഹായിച്ചിരുന്നു. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകി. എന്നാൽ ഫോണിൽ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകി. വിവാഹമോചിതയായ യുവതി ഓട്ടോ ഡ്രൈവർക്കെതിരെ മുൻപ് പരാതി നൽകിയിരുന്നു. 2024 തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതിഎന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം യുവതി ഇടയ്ക്കിടെ മുറിയെടുക്കാറുണ്ടെന്ന് നിയറെസ്റ് ലോഡ്ജ് ജീവനക്കാർ പൊലീസിന് മൊഴി നൽകി.
തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി.

