വാടാനപ്പള്ളി: ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്.
ഈകേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലുമാണ് ക്രൂരമായ മർദ്ദനത്തിനിരയായാണ് സലാം കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആർ. രതീഷ് കുമാർ, വലപ്പാട് സി.ഐ പത്മരാജൻ, വാടാനപ്പള്ളി എസ്.ഐ ഉമേഷ്, എ.എസ്.ഐ അസീസ്, തൃശൂർ റൂറൽ ഷാഡോ പോലീസ് മിഥുൻ ആർ.കൃഷ്ണ, പി.എം ഷെമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി

