കൊടുങ്ങല്ലൂരിൽ വനിതാ ഹോട്ടലിൽ മോഷണം .
കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് കീഴിൽ മേത്തല സോണൽ ഓഫീസ് പരിസരത്ത് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന ഊട്ടുപുര ജനകീയ ഹോട്ടലിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിൻ്റെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ്
മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം രൂപയും,
ശീതളപാനീയ കുപ്പികളും, കോഴിമുട്ടയും കവർന്നു .
ഇന്ന് രാവിലെ ഹോട്ടൽ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കൊടുങ്ങല്ലൂരിൽ വനിതാ ഹോട്ടലിൽ മോഷണം .

