Kodungallur

സി.എസ്. രവീന്ദ്രൻ അനുസ്മരണം: മതേതരത്വത്തിനായി നിലകൊണ്ട നേതാവെന്ന് ബെന്നി ബെഹനാൻ

കൊടുങ്ങല്ലൂർ :നാടിനെ മതേതര സമൂഹമായി നില നിർത്തുന്നതിന്  തൻ്റെ അഞ്ച് പതിറ്റാണ്ട് ദൈർഘ്യമുള്ള രാഷ്ടീയ പ്രവർത്തനത്തെ നിരന്തരമായി ഉപയോഗിച്ച കോൺഗ്രസ്സുകാരനാണ്, കഴിഞ്ഞ ദിവസം നിര്യാതനായ കോൺഗ്രസ്സ് നേതാവ് സി.എസ്. രവീന്ദ്രൻ എന്ന്ബെന്നി ബെഹന്നാൻ MP അഭിപ്രായപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണി കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം പാരമൗണ്ട് ഹാളിൽ നടന്ന സർവ്വകക്ഷി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹംഡി.സി സി. ജനറൽ സെക്രട്ടറിയായി സജീവ പൊതുജീവിതം നയിക്കെ ശനിയാഴ്ചയാണ് സിഎസ് രവീന്ദ്രൻ
മരണപ്പെട്ടത്.
അനുസ്മരണ സമ്മേളനത്തിൽ ഐക്യ മുന്നണി നിയോജക മണ്ഡലം ചെയർമാൻ എസ്. എ. സിദ്ധീഖ് അദ്ധ്യയനായി.
സീനിയയറായ കോൺഗ്രസ്സ് നേതാവായിരിക്കുമ്പോളും
സംഘടനയുടെ താഴെ തട്ടിലെ പ്രവർത്തനങ്ങളിൽ വരെ സജീവമായിരുന്നു സി എസ് രവീന്ദ്രനെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് അനുസ്മരിച്ചു.

നിയോജകമണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ, കെ.കെ. അബീദലി ,( സി പി എം )സുഗതൻ( ബി ജെപി) പി കെ മുഹമ്മദ് ( മുസ്ലിം ലീഗ് ) എം പി . ജോബി (ആർ എസ് പി ) ടി എം നാസർ, സുനിൽ പി മേനോൻ, പി. ബി മൊയ്തു, ഷിബു വർഗ്ഗീസ്,കെ കെ കുഞ്ഞുമൊയ്തീൻ, ഇസാബിൻ അബ്ദുൾ കരീം, ശോഭ സുബിൻ, ബീനസുരേന്ദ്രൻ , എം എം . സുബൈർ, ടി എസ് ശശി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!