കുഡുംബി സമുദായത്തിന്റെ , കൊടുങ്ങല്ലൂർ ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട് കുരുംബാമ്മ ക്ഷേത്രസന്നിധിയിൽ പൈതൃകമായി നടത്തിവരാറുള്ള ഗുരുതിക്കുളി പൂർവ്വാധികം ഭംഗിയോടെ നടത്തി. കുരുംബാമ്മ ക്ഷേത്രത്തിൽ രാവിലെ ദീപാരാധനയെ തുടർന്ന് ചേന്ദംകുളം പരിസരത്തുള്ള സമുദായ സ്ഥലത്ത് താലം പൂജക്ക് ശേഷം കാവടി, വാദ്യമേളങ്ങളോടെ ആരംഭിച്ച പട്ട് എഴുന്നുള്ളിപ്പ് കുരുംബാമ്മ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.
ഗോവയിൽ നിന്ന് കടൽ മാർഗ്ഗം വഞ്ചിയിൽ പാലായനം ചെയ്ത് കൊടുങ്ങല്ലൂരമ്മയിൽ അഭയം നേടിയതിൻ്റെ ഓർമ്മ പുതക്കലെന്നോണം കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൻ്റെ കിഴക്കെ നടയിൽ നിന്ന് വഞ്ചിയെ താളമേളത്തോടെ എതിരേറ്റ് കുരുംബാ മ്മക്ഷേത്ര സന്നിധിയിൽ എത്തിക്കുന്നു. വൈകീട്ട് ദീപാരാധനക്കുശേഷം വഞ്ചിയിൽ ചുണ്ണാമ്പ്, മഞ്ഞൾ എന്നിവ കലക്കി ഗുരുതിക്കുളിക്ക് (മഞ്ഞക്കുളി ) ശേഷം, ക്ഷേത്രത്തിലെ സമുദായത്തിൻ്റെ തനതു വഴിപാടായ തണ്ണിരാമൃതം സ്വീകരിച്ച് ചടങ്ങുകൾ അവസാനിച്ചു. അജിത്ത് കുമാർ.കെ.കെ. പ്രജിത്ത് വി. പി. ദിലീപ് കുമാർ കെ.എം., രവിനാഥ് കെ, രേഷ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കുഡുംബി സമുദായം മഞ്ഞോണ മഹോത്സവം

