Kodungallur

അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മേത്തല കേരളേശ്വരപുരം ക്ഷേത്രത്തിലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ലാൻ്റ് കൺസർവൻസി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്.
മൂന്ന് കൈയ്യേറ്റങ്ങൾ ഇന്ന് ഒഴിപ്പിച്ചെടുത്തു.
നടപടികൾ തുടരുമെന്ന് അധികൃതർ പറഞ്ഞു.
ലാൻ്റ് കൺസർവൻസി യൂണിറ്റ് തഹസിൽദാർ വി.സി പ്രസന്നൻ, ഹെഡ് സർവ്വേയർ സിന്ധു, സർവ്വേയർ അനിൽകുമാർ, റവന്യു ഇൻസ്പെക്ടർ ഷീജ കുമാരി എന്നിവരടങ്ങിയ സംഘമാണ് നടപടികൾ കൈകൊണ്ടത്.
ദേവസ്വം ഓഫീസർ വേണുഗോപാൽ,
ക്ഷേത്രഭൂമി കൈയ്യേറ്റത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയ മുൻ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ കെ.ജി ബാലപ്പൻ, പി.ആർ സന്ദീപ്, പി.ആർ വിനോദ്, പൊതുപ്രവർത്തകനായ കെ.ജി ശശിധരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!