ഡ്രൈഡേ ദിവസങ്ങളിലും മറ്റും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. എടവിലങ് കാര ചെന്നറ വീട്ടിൽ വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി വെച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു. എക്സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ മോയിഷ്.എ.വി, സുനിൽകുമാർ. പി.ആർ, മന്മഥൻ.കെ.എസ്, അനീഷ് ഇ പോൾ, രാജേഷ്.ടി, റിഹാസ്.എ.എസ്, സിജാദ്.കെ.എം, തസ്നിം.കെ.എം എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി

