കയ്പമംഗലം നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളി നടപ്പാക്കുന്ന എം.എൽ.എ. അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. എസ് എസ് എൽ സി, വി എച്ച് എസ് ഇ, ടി എച്ച് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽ നിന്നും എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. കയ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ച കുട്ടികളിൽ അതാത് വിദ്യാലയത്തിലും, മണ്ഡലത്തിൽ താമസക്കാരായവരും മണ്ഡലത്തിന് പുറത്ത് പഠിക്കുന്നതുമായ വിദ്യാർത്ഥിൾ മതിലകം ബി ആർ സി ഓഫീസ്, കൊടുങ്ങല്ലൂർ ബി ആർ സി ഓഫീസ്,
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ഓഫീസിലോ
മെയ് 27 തീയതി തിങ്കളാഴ്ചക്ക് മുൻപായി അപേക്ഷകൾ നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും,മാർക്ക് ലിസ്റ്റിന്റെ കോപ്പിയും നൽകേണ്ടതാണ്.
എം.എൽ.എ. അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

