സഹപാഠിക്കൊരു സ്വപ്നക്കൂട്
കാലിക്കറ്റ് യൂണിവേഴ്സിറ്റി അഭയം ഹൗസ് പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറേ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സഹപാഠിക്കൊരു സ്വപ്നക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എൻ പുരം പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ കെ കുഞ്ഞുമൊയിദീനും കോളേജ് പ്രിൻസിപ്പൽ ഡോ. എ ബിജുവും കൂടി നിർവഹിച്ചു. എം ഇ എസ് ജില്ലാ പ്രസിഡന്റ് ശ്രീ വി എം ഷൈൻ, എം ഇ എസ് ജില്ലാ സെക്രട്ടറി ശ്രീ പി കെ മൊഹമ്മദ് ഷമീർ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ ആസ്പിൻ അഷ്റഫ്, സെക്രട്ടറി & കറസ്പോണ്ടൻറ് അഡ്വ. നവാസ് കട്ടകത്ത്, കോളേജ് ട്രഷറർ ശ്രീ മുഷ്താക് മൊയ്ദീൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് സഗീർ കെ എ, അലുംനി അസോസിയേഷൻ സെക്രട്ടറി ശ്രീ നജീബ് എം കെ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.റീന മുഹമ്മദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫ്രാൻസിസ് ഡോ അൻസാർ ഇ ബി, മറ്റു അദ്ധ്യാപക അനദ്ധ്യാപകർ, എൻ എസ് എസ് വോളന്റിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. സോപ്പ്കളുടെയും മറ്റു ഉത്പന്നങ്ങളുടെയും വിൽപ്പനയിലൂടെ ഫണ്ട് സമാഹരിച്ച എൻ എസ് എസ് വോളന്റിയേഴ്സ്, വീട് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച എഞ്ചിനീയർ ശ്രീ പി എ ആഷിഫ്, ധന സമാഹരണത്തിനു സഹായിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അദ്ധ്യാപക അനദ്ധ്യാപകർ തുടങ്ങി ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രിൻസി ഫ്രാൻസിസ് നന്ദി പ്രകാശിപ്പിച്ചു.
സഹപാഠിക്കൊരു സ്വപ്നക്കൂട് പദ്ധതിയുടെ താക്കോൽദാനം നടത്തി

