Kodungallur

എ.ബിജുവിന് കോളേജ് മാനേജ്മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി

എം ഇ എസ് അസ്മാബി കോളേജിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. എ.ബിജുവിന് കോളേജ് മാനേജ്മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

പടിഞ്ഞാറെ വെമ്പല്ലൂർ: എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. എ ബിജുവിന് കോളേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമോയ്‌ദീൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അസ്പിൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിന്റെ സുവർണ്ണ ജുബിലീ സുവനീർ പ്രശസ്ത സംവിധായകൻ കമൽ പ്രകാശനം ചെയ്തു.

ദീർഘകാലം പി.വെമ്പല്ലൂർ,  എം.ഇ.എസ് അമാബി കോളേജ് പ്രിൻസിപ്പാൾ ആയി സേവനം അനുഷ്‌ഠിച്ച്, വിരമിക്കുന്ന ഡോ ബിജു കേരളത്തിലെ എയ്‌ഡഡ് കോളേജുകളിൽ കുടുതൽ കാലം പ്രിൻസിപ്പൽ ആയിരിന്ന അധ്യാപകൻ, എയ്‌ഡഡ് കോളേജ് പ്രിൻസിപ്പൽ കൗൺസിൽ പ്രസിഡൻ്, കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകളിൽ റിസർച്ച് ഗൈഡ്, നാക്  വിലയിരുത്തൽ സമിതി അംഗം, ശ്രീനാരായണ , ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിദഗ്ധ സമിതി അംഗം, ബോർഡ് ഓഫ് സ്റ്റഡീസ്  അംഗം, റിസർച്ച് ജേണലുകളുട  എഡിറ്റോറിയൽ ബോർഡ് മെമ്പർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് സ്റ്റാഫ്‌ കോളേജ് ഉപദേശകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

യോഗത്തിൽ എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ, വൈസ് പ്രസിഡന്റ്‌ സകീർ ഹുസൈൻ, എം ഇ എസ് സെൻട്രൽ കോളേജ് കമ്മിറ്റി ചെയർമാൻ ഡോ ഹാഷിം, എം ഇ എസ് തൃശൂർ ജില്ല പ്രസിഡന്റ്‌  വി എം ഷൈൻ, സെക്രട്ടറി മുഹമ്മദ് ഷമീർ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. നവാസ് കാട്ടകത്ത്, ട്രഷറർ മുഷ്ത്ക് മൊയ്‌ദീൻ, അദ്ധ്യാപകരായ ഡോ. റീന മുഹമ്മദ്‌, ഡോ. കെ പി സുമേധൻ, ഡോ. സനന്ദ് സദാനന്ദ് എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!