ആനാപുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന “ഓർമ്മയിൽ സച്ചി വെള്ളിത്തിര ” എന്ന തീയറ്ററിന്റെ ലോഗോ പ്രകാശനചടങ്ങിലാണ് കൊടുങ്ങല്ലൂരിലെ നവ ചലച്ചിത്ര പ്രതിഭകൾ ഒത്തുകൂടിയത്.
സച്ചി വായിച്ചു വളർന്ന പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ഒന്നാം നിലയിലെ ഹാൾ ആണ് തിയറ്ററായി രൂപപ്പെടുത്തിയിട്ടുള്ളത്.
എഴുത്തുകാരനും തിരക്കഥാകൃത്തുo സംസ്ഥാന അവാർഡ് ജേതാവുമായ പി എസ് റഫീഖ്, ഫോട്ടോഗ്രാഫറും ചിത്രകാരനും തിരക്കഥ കൃത്തുമായ കെ ആർ സുനിൽ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, തിരക്കഥാകൃത്ത് സൂരജ് വി ദേവ്, അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, എഡിറ്റർ സനൽ അനിരുദ്ധൻ, വിശ്വകുമാർ സി, എ കെ പ്രൊഡക്ഷൻ കൺട്രോളർ മൊയ്തീൻ മാസ്റ്റർ എന്നിവരാണ് തങ്ങളുടെ സിനിമ അനുഭവങ്ങൾ സച്ചിയുടെ ഓർമ്മയിൽ പങ്കുവെച്ചത്.
വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു സിനിമയും, മറ്റ് സിനിമ ആസ്വാദകർക്കായി മലയാള സിനിമയും മറ്റു ഭാഷ ചിത്രങ്ങളും വിദേശ സിനിമകളും ആഴ്ചയിൽ ഒന്ന് വീതവും പ്രദർശിപ്പിക്കുക, പരിശീലനങ്ങൾ, പ്രഭാഷണങ്ങൾ നടത്തുക എന്നതാണ് തിയറ്റർ കൊണ്ട് ഉദ്ദേശിക്കുന്നത്.
തങ്കരാജ് ആനപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി യു ടി പ്രേംനാഥ് സ്വാഗതവും തീയറ്റർ കോഡിനേറ്റർ ബോബൻ നന്ദിയും പറഞ്ഞു
കൊടുങ്ങല്ലൂരിലെ പുതു ചലച്ചിത്ര പ്രവർത്തകർ സച്ചിയുടെ ഓർമ്മയിൽ

