അഴീക്കോട് സർവീസ് സഹകരണ ബാങ്കും വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതിയും സംയുക്തമായാണ് നിർമിച്ചത് നൽകിയത്.അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി പി ജോൺ വിദ്യാലയത്തിലെ പ്രധാന അധ്യാപിക റജില ടീച്ചർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജാസ്മിൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ പി.എ മുഹമ്മദ് റാഫി, കെ.കെ. ബീന ടീച്ചർ എന്നിവർ സംസാരിച്ചു.അഴീക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ അബ്ദുൽ മനാഫ് പി.എ ,ഷമീന ഷെരീഫ്, പ്രമീള, ബാങ്ക് സെക്രട്ടറി സജ്ന പി.ടി.എ വൈസ്. പ്രസിഡണ്ട് മുഹമ്മദ് ഷെഫീഖ്, എസ് എം സി അംഗം പി എ മുഹമ്മദ് ഷാഫി എന്നിവർ സന്നിഹിതരായിരുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള അരി സൂക്ഷിക്കുന്നതിനായി ഇരുമ്പു ഷീറ്റു കൊണ്ടുള്ള അരിപ്പെട്ടി അഴീക്കോട് ഗവ. യു.പി. സ്കൂളിന് കൈമാറി.

