കൊടുങ്ങല്ലൂർ നഗരസഭയിലെ 85 ഹരിതകർമസേന അംഗങ്ങൾക്കും പുതിയ യൂണിഫോം 2 എണ്ണം വീതം നൽകുകയുണ്ടായി. ഐഷകുട്ടി എന്ന ഹരിതകർമ്മ സേന അംഗത്തിന് നഗരസഭ ചെയർപേഴ്സൺ പുതിയ യൂണിഫോം കൈമാറികൊണ്ടാണ് പരുപാടി ആരംഭിച്ചത്. കൂടാതെ സമയബന്ധിതമായി അജയ്വമാലിന്യങ്ങൾ വീടുകളിൽനിന്നും ശേകരിക്കുന്നതിനായി 2 ഇലക്ട്രിക് ഗുഡ്സ് ഓട്ടോയും നൽകി. നഗരസഭ ചെയർപേഴ്സൺ ഗീത ടി കെ, നഗരസഭ സെക്രട്ടറി വൃജ എൻ കെ, ഹെൽത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, ക്ലീൻ സിറ്റി മാനേജർ ബേബി എസ്, മറ്റു ഹൽത്ത് വിഭാഗം ജീവനക്കാർ, എന്നിവരുടെ നേതൃത്വത്തിലാണ് പരുപാടി നഗരസഭയിൽ സംഘടിപ്പിച്ചത്.
ഹരിതകർമ്മസേന ഈ മാസം മുതൽ പുതിയ യൂണിഫോമിൽ

