Kodungallur

MDMA യുമായി യുവാക്കൾ പോലിസ് പിടിയിൽ


കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് KKTM കോളജ് ഗ്രൗണ്ട് പരിസരത്ത് നിന്നും 1.5 ഗ്രാം MDMA യുമായി 2 യുവാക്കളെ തൃശ്ശൂർ റൂറൽ ജില്ലാ  ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടി.

1.അജിത്കുമാർ,24/24,
S/O ഹരിദാസ്,
അറക്കപറമ്പിൽ ഹൗസ്
ചാപ്പാറ
കൊടുങ്ങല്ലൂർ.

2.മാലിക്,21/24,
S/O സുനീർ,
എടപ്പള്ളി ഹൗസ്,
കോട്ടപ്പുറം,
കൊടുങ്ങല്ലൂർ.

എന്നിവരെയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം നാളുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശർമ്മ IPS ൻ്റെ നിർദേശ പ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ C ബ്രാഞ്ച് ഡിവൈഎസ്പി. ശ്രീ.മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി, ശ്രീ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ ISHO ശശിധരൻ, SI സജിനി, തൃശ്ശൂർ റൂറൽ DANSAF  S I  പ്രദീപ് C.R,  SCPO മാരായ ലിജു ഇയ്യാനി, മാനുവൽ M.V, നിഷാന്ത് കൊടുങ്ങല്ലൂർ  പോലിസ് സ്റ്റേഷനിലെ SCPO ഗോപകുമാർ.P.G, ഗിരീഷ്,  വിഷ്ണു എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ MDMA എറണാകുളത്ത് നിന്നും കൊണ്ടുവന്നത്.
MDMA കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതികൾ പോലിസിൻ്റെ പിടിയിൽപെടുന്നത്.

പിടിയിലായ പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിലേ പ്രതികളുമാണ്.
പ്രതികൾ ആർക്കൊക്കെയാണ് MDMA വിൽപന നടത്തുന്നതെന്നും, ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും, ആയതിൻ്റെ സാമ്പത്തിക സ്രോതസ്സും പോലിസ് അന്വേഷിച്ചു വരികയാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!