എം. ഇ. എസ് അസ്മാബി കോളേജ് സംഘടിപ്പിക്കുന്ന വായനാവാരത്തിനോടനുബന്ധിച്ച് എൻ. എസ്. എസ് യൂണിറ്റുകളുംജി. എൽ. പി. സ്കൂൾ പി. വെമ്പല്ലൂരും ചേർന്ന് കുട്ടികളിലെ വായനാശീലം വളർത്തിയെടുക്കാൻ വായനാദിന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക സജീന ടി. എസ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ഡോ. സഫിയ, ഡോ. ബഷീർ പി. ടി, യൂണിറ്റ് വൊളൻറ്റിയേർസ് ആയ അമ്റത്ത് ഫാത്തിമ, ഫൈഹ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുതകുന്ന വിവിധയിന കലാപരിപാടികളും മത്സര പരിപാടികളും നടത്തി.തുടർന്ന് വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
കുട്ടികളിലെ വായനാശീലം വളർത്തിയെടുക്കാൻ വായനാദിന പരിപാടി സംഘടിപ്പിച്ചു

