കൊടുങ്ങല്ലൂർ : ബെന്നി ബെഹനാൻ എം.പി കൊടുങ്ങല്ലൂരിൽ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പര്യടനം നടത്തി. കൊടുങ്ങല്ലൂർ മേത്തല ,പുത്തൻചിറ വെള്ളാംങ്കല്ലൂർ, അന്നമനട, കുഴൂർ മാള , പൊയ്യ എന്നീ പ്രദേശങ്ങളിലാണ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറഞ്ഞ് വാഹന പര്യടനം നടത്തിയത്. രാവിലെ എട്ടുമണിക്ക് തുടങ്ങിയ പര്യടന പരിപാടി രാത്രി മണിയോടെ അവസാനിച്ചു ഒരോ സ്ഥലങ്ങളിലും ഹൃദ്യമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. കേക്കും പായസവും മറ്റ് മധുരപലഹാര വിതര ത്തിനിടയിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി, മേശപൂവും കത്തിച്ച് പര്യടനത്തിന് മാറ്റുകൂട്ടി ഇതിനിടയിൽ ജനങ്ങളുടെ നിവേദനങ്ങളും പരാതികളും കേട്ട് കൊണ്ടാണ് പര്യടനം സമാപിച്ചത്. യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നിറസാന്നിധ്യം കൊണ്ട് ശ്രേദ്ധേയമായി
ബെന്നി ബെഹനാൻ എം.പി കൊടുങ്ങല്ലൂരിൽ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പര്യടനം നടത്തി

