Kodungallur

അക്കാഡമിക് എക്സലെൻസ് അവാർഡുകൾ വിതരണം ചെയ്തു.


എറിയാട് കേരളവർമ്മ ഹയർ സെക്കൻററി സ്ക്കൂൾ അലുംനി അസോസിയേഷന്റെയും, മണപ്പാട്ട് ഫൌണ്ടേഷന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള അക്കാഡമിക് എക്സലെൻസ് അവാർഡുകൾ വിതരണം ചെയ്തു.  അപ്പോളോ ടയർസ് ലിമിറ്റഡിന്റെ മുൻ ചീഫ് അഡ്വൈസർ പി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഓരോ  അദ്ധ്യയനവർഷത്തിലെയും കെ.വി.എച്ച്.എസ് സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടികൾക്കാണ്  അവാർഡുകൾ നൽകിയത്. മൊമെൻ്റോയും സർട്ടിഫിക്കറ്റുകൾക്കും പുറമെ ക്യാഷ് പ്രൈസുംകൂടി ഉൾപ്പെട്ടതായിരുന്നു  എക്സലെൻസ് അവാർഡ്.
അലുംനി അസോസിയേഷൻ ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ് കെ.പി രാജൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുഗത ശരീധരൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ ഷാജഹാൻ, ഗ്രമ പഞ്ചായത്ത്‌ മെമ്പർമാർമാരായ പി.കെ മുഹമ്മദ്, പി.എച്ച് നാസർ, സീനിയർ അലുമിനസ് ഡോ. മുഹമ്മദ് റഷീദ്, സ്കൂൾ പ്രിൻസിപ്പാൾ സ്മിത,
പ്രധാനാധ്യാപിക ലാലി ആൻറണി,
പി.ടി.എ പ്രസിഡൻ്റ് ടി.കെ റാഫി, എൽ പി. വിഭാഗം പ്രധാനാധ്യാപകൻ നസീർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ലണ്ടൻ ഹാൻകോ അവാർഡിന്  ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന  മൂന്നാമത്തെ വ്യക്തികൂടി ആയ പി.കെ മുഹമ്മദിനെയും പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിനെയും ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ട്രഷറർ കെ.എ കദിജാബി പി.കെ മുഹമ്മദിനെ പരിചയപ്പെടുത്തി.  അലുംനി അസോസിയേഷന് ചുക്കാൻ പിടിക്കുന്ന ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ടിന് കെ.വി.എച്ച്.എസ് സ്കൂൾ അധികൃതർ നൽകിയ പ്രത്യേക ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു.
അലുംനി അസോസിയേഷൻ സെക്രട്ടറി ഡോ. മുഹമ്മദ് സെയ്ദ് സ്വാഗതവും, വൈസ് ചെയർമാൻ ഇവി രമേശൻ നന്ദിയും പറഞ്ഞു. അലുംനി അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ശ്രീകല
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ വലിയാറ, നസീർ മാടവന, സിദ്ദീക് കടമ്പോട്ട്, ഷിഹാബ്, ബിജു അയ്യാരിൽ, മുജീബ്, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!