Kodungallur

ഹോപ് 2K24 കരിയർ എക്സ്പോ സംഘടിപ്പിച്ചു.

ഏറിയാട് ഗവ. കേരള വർമ്മ  ഹയർ സെക്കൻ്ററി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഹോപ് 2K24 കരിയർ എക്സ്പോ സംഘടിപ്പിച്ചു. പ്ലസ് ടു പഠനത്തിനു ശേഷമുള്ള തുടർ പഠനവും    തൊഴിൽ മേഖലകളും വിഷയാടിസ്ഥാനത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികളാണ്  ജൂൺ24, 25 തിയ്യതികളിൽ  കരിയർ എക്സ്പോയിൽ ഉൾപ്പെടുത്തിയത്. ഓൺലൈൻ സംവിധാനത്തിലൂടെ ശാസ്ത്രീയമായ രീതിയിൽ കുട്ടികളുടെ അഭിരുചി കണ്ടെത്തുന്ന KDAT , പ്രഗത്ഭ ഫാക്കൽറ്റികളുടെ മോട്ടിവേഷൻ, കരിയർ ക്ളാസ്സുകൾ , ഉന്നതപഠനത്തിലും വിവിധ മത്സര പരീക്ഷകളിലുമുള്ള വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങൾ, സംശയനിവാരണം, കരിയർ ക്വിസ്, തുടങ്ങിയ സെഷനുകളിൽ സമീപപ്രദേശങ്ങളിലെ പത്തോളം വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഫൗസിയ ഷാജഹാൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ വി.ഡി . പ്രകാശ് ബാബു മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം നജ്മൽ ഷക്കീർ, ഷാജു ലോനപ്പൻ (ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ), ടി.കെ. റാഫി പ്രി..ടി. എ പ്രസിഡണ്ട്),ലാലി ആൻ്റണി(എച്ച്.എം. ഹൈസ്കൂൾ)  നസീർ സി.എ. (എച്ച്. എം,എൽ.പി. ) എന്നിവർ സംസാരിച്ചു . പ്രിൻസിപ്പൽ വി. സ്മിത സ്വാഗതവും കരിയർ ഗൈഡ് ദീപ കെ.കെ. നന്ദിയും പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!