പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഏഞ്ചൽ പി എനെമേത്തല യൂത്ത് കോൺ: മണ്ഡലം കമ്മറ്റി അനുമോദിച്ചു.
കൊടുങ്ങല്ലൂർ:പഞ്ചാബിൽ നടന്ന ദേശീയ ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽസ്വർണ മെഡൽ കരസ്ഥമാക്കിയ എൽത്തുരുത്ത് സ്വദേശി പറശേരിയിൽ ലിൻസി മകൾ എയ്ഞ്ചൽ പി. എ. യെ യൂത്ത് കോൺഗ്രസ് മേത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം ജനറൽ സെക്രട്ടറി ടി. എം. നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാഹുൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡൻറുമാരായ സി .ജി. ചെന്താമരാക്ഷൻ, പി യു സുരേഷ് കുമാർ, നേതാക്കളായ ജയസിംഹൻ,നിഷാഫ് കുരിയാപ്പിള്ളി, ദാമു മാസ്റ്റർ, വിഷ്ണു കേസ്ക്കർ തുടങ്ങിയവർ പങ്കെടുത്തു.
പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഏഞ്ചൽ പി എനെമേത്തല യൂത്ത് കോൺ: മണ്ഡലം കമ്മറ്റി അനുമോദിച്ചു.