കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ ഭാരതത്തിൻ്റെ അപ്പസ്തോലനായ മാർ തോമ ശ്ലീഹയുടെ 1952-ാമത് ദുക്റാന തിരുനാളിന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കൊടികയറ്റം നിർവ്വഹിച്ചു. തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വികാരി ബഹു: ഫാ:റാഫേൽ പഞ്ഞിക്കാരൻ, പിതാവിൻ്റെ സെക്രട്ടറി ബഹു: ഫാ:ജോർജി തേലപ്പിള്ളി എന്നിവർസഹകാർമികരായി. തുടർന്ന് ലദീഞ്ഞ്, നൊ വേന, തിരുന്നാൾ പ്രദക്ഷിണം എന്നിവ നടന്നു. തിരുക്കർമങ്ങൾക്കു ശേഷം ചേർന്ന യോഗത്തിൽ വച്ച് ഇടവകയിൽ പുതിയതായി രൂപീകൃതമായ അപ്പൻ മാരുടെ സംഘടനയായ പിതൃവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ശ്രീ.ജോൺസൺ എലുവത്തിങ്കൽ, സെക്രട്ടറി ശ്രീ ഷാജൂ തോമസ് കൂളിയാടൻ, ട്രഷറർ ശ്രീ. ഗിൽബർട്ട് ചിറക്കൽ എന്നിവർ സംസാരിച്ചു. നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ പിതാവിന് കുമാരി നിയ ഡേവീസ് കാഞ്ഞിരതിങ്കൽ ആശംസകൾ നേർന്നു. കൽവിളക്കിൽ തിരികൾ തെളിയിച്ചു കൊണ്ട് മാർ പോളി കണ്ണൂക്കാടൻ ഇടവകയുടെ റൂബി ജൂബിലി പ്രഖ്യാപനവും യുവജന വർഷ ആചരണത്തിന് തുടക്കവും കുറിച്ചു. ഭവനങ്ങളിൽ ഉയർത്തുന്നതിനുള്ള ജൂബിലി പതാകകൾ കുടുംബകൂട്ടായ്മ പ്രസിഡണ്ടുമാരായ ശ്രീ. ഷാജി ചാക്കോ ചെറിയാലത്ത്, ശ്രീ.ജോൺസൺ എലുവത്തിങ്കൽ, ശ്രീ. തോമസ് ചാക്കോള എന്നിവർക്ക് അഭിവന്ദ്യ പിതാവ് കൈമാറി. വേദിയിൽ വച്ച് ശ്രീ. റോബിൻപാറോക്കാരൻ തയ്യാറാക്കിയ ഇടവക മദ്ധ്യസ്ഥയായ സ്വർഗാരോപിതമാതാവിൻ്റെ ഛായാചിത്രം അഭിവന്ദ്യ പിതാവ് അനാഛാദനം ചെയ്തു. ദുക്റാന തിരുനാൾ ദിനമായ ജൂലൈ 3-ാം തിയ്യതി രാവിലെ 9.30 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തിരുനാൾ പ്രദക്ഷിണത്തിനു ശേഷം ഊട്ട് നേർച്ച ആരംഭിക്കും. തിരുനാളിൻ്റെ വിജയത്തിനായി വികാരി ബഹു: റാഫേൽ പഞ്ഞിക്കാരൻ, ബഹു: മദർമാർ,കൈകാരന്മാരായ ശ്രീ. ഗിൽബർട്ട് ചിറക്കൽ, ശ്രീ. ജോസ് മാത്യു തോട്ടനാനിയിൽ, ശ്രീ ജോമോൻ കൂരൻ, ജനറൽ കൺവീനർ ആൻ്റണി പടമാടൻ,SYM പ്രസിഡന്റ് ശ്രീ ആൽബിൻലാലു ചെറിയാലത്ത് , സോവനീർ കമ്മറ്റി കൺവീനർ ശ്രീ.ജോൺസൺ ഇലുവത്തിങ്കൽ , പബ്ലിസിറ്റി കൺവീനർ ആൻ്റണി ചെറിയാലത്ത് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.
കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ ദുക്റാന തിരുനാളിന് കൊടികയറി

