പി കെ നൗഷാദ് പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട വെക്തിത്വം – വി.ഡി സതീശൻ
എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റും, മുസിരിസ് സൊസൈറ്റി സ്ഥാപകരിൽ മുൻനിരയിൽനിന്നിരുന്നതും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന
പി.കെ നൗഷാദിൻ്റെ സ്മരണാർത്തം പി.കെ നൗഷാദ് ഫൗണ്ടേഷൻ യൂബസാറിൽ സംഘടിപ്പിച്ച SSLC, Plus two ഉന്നതവിജയം കൈവരിച്ചവരെയും 70 വയസ് പൂർത്തിയാക്കിവർക്ക് പുതുവസ്ത്രം നൽകുകയും ചെയ്യുന്ന പരുപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഇന്ത്യയിലെ നീറ്റ് പരീക്ഷകളിൽ ഉണ്ടായ അപകടകരമായ പ്രവണത ഏവരേയും ഭയപ്പെടുത്തുന്നതാണ് ഇത്തരണം പ്രവണതകൾ ഉണ്ടാവാതെ വിദ്യാർത്ഥികളുടെ മനോവീര്യം കെടുത്താതെ നോക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം എന്നും പ്രതിപക്ഷ നേതാവ് കൂട്ടി ചേർത്തു.
മുൻ എം.പി കെ.പി ധനപാലൻ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.
ഫൗണ്ടേഷൻ ചെയർമാൻ ബഷീർ കൊണ്ടാംപുള്ളി അദ്യക്ഷതവഹിച്ച യോഗത്തിന് ഫൗണ്ടേഷൻ ജനറൽ കൺവീനർ പി.എസ് മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.
ഡി.സി.സി സെക്രട്ടറിമാരായ ടി.എം നാസർ, ശോഭസുബിൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ബി മൊയ്തു, സുനിൽ പി. മേനോൻ, ഇ.എസ് സാബു എറിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുഹമമദ് സഗീർ, മാടവന മഹല്ല് സെക്രട്ടറി പി.കെ മുഹമ്മദ് ഷെമീർ ,
മാടവന SNDS പ്രസിഡൻ്റ് സെലിൻ നാലുമാക്കൽ പഞ്ചായത്ത് അംഗങ്ങളായ പി.കെ മുഹമ്മദ്, കെ.എസ് രാജീവൻ, ഫൗണ്ടേഷൻ ഭാരവാഹികളായ എ.കെ അബ്ദുൽ അസീസ്, കെ.എ നൈജു, ടി.കെ അബുബക്കർ എം.എറഷീദ്, ജസിത ഹുസൈൻ, എൻ.എസ് സലീമുദ്ധീൻ, ആസിഫ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസ് ചെയർമാൻ ഇ. എ നജീബ് നന്ദിയും പറഞ്ഞു.
പി കെ നൗഷാദ് പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട വെക്തിത്വം – വി.ഡി സതീശൻ

