*തിയ്യ യുവജനസമാജത്തിൽ CITU പ്രക്ഷോഭത്തിലേക്ക്*
കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുറിക്കമ്പനിയായ തിയ്യ യുവജന സമാജത്തിൽ 30 വർഷത്തോളമായി ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരനായ പി വി ശിവദാസനെ അന്ന്യായമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.
കൊടുങ്ങല്ലൂരിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിസി രതീഷ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ പ്രസിഡണ്ട് എം എസ് വിനയകുമാർ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർത്ഥൻ, ഏരിയ സെക്രട്ടറി മുസ്താക്ക് അലി, പ്രസിഡണ്ട് എംജി കിരൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജൂലായ് ആറിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിലേക്ക് നടക്കുന്ന മാർച്ചിൽ അസോസിയേഷൻ നിരവധി തൊഴിലാളികൾ പങ്കെടുക്കും.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിസി രതീഷ്,
CITU സംസ്ഥാന പ്രസിഡണ്ട് എ സിയാവുദ്ദീൻ എന്നിവർ നേതൃത്വം നൽകും.
മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ തുടർ സമരം സംഘടിപ്പിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
തിയ്യ യുവജനസമാജത്തിൽ CITU പ്രക്ഷോഭത്തിലേക്ക്

