Kodungallur

കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ഭാരതത്തിൻ്റെ ക്രൈസ്തവ വിശ്വാസത്തിൻ്റെ പിള്ള തൊട്ടിലായ കൊടുങ്ങല്ലൂരിലെ സെൻ്റ് മേരീസ് ദൈവാലയത്തിൽ ഭാരതത്തിൻ്റെ അപ്പസ്തോലനായ മാർ തോമ ശ്ലീഹയുടെ ദുക്റാന തിരുനാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പ്രസുദേന്തി വാഴ്ചക്കും ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്കും റവ:ഫാ :  ജയിംസ് പള്ളിപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. റവ:ഫാ :  സജു വടക്കേത്തലവചന സന്ദേശം നൽകി. റവ. ഫാ. ആൻ്റണി തെക്കിനിയത്ത് OFM Capസഹകാർമികനായി. വിശുദ്ധ കുർബ്ബാനക്കു ശേഷം ആഘോഷമായി തിരുനാൾ പ്രദക്ഷിണം നടന്നു. 12 അപ്പസ്തോലന്മാരുടെ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഭക്തി നിർഭരമായിരുന്നു. 12 അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന രൂപക്കൂടിൽ നിന്നും പുറത്തെടുത്ത് പരസ്യമായി വണക്കത്തിന് പ്രതിഷ്ഠിച്ചിരുന്നു. വിവിധ ഇടവകകളിൽ നിന്നും പ്രത്യേകം തെരഞ്ഞടുക്കപ്പെട്ട വിശ്വാസികൾ തിരുകർമങ്ങളിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപതയിലെ ഫ്രാൻസിസ്കൻ അൽമായ സംഘടനയിലെ അംഗങ്ങൾ ഡയറക്ടർ റവ:ഫാ :  ആൻ്റണി തെക്കിനിയത്ത് OFM Cap . ൻ്റെ നേതൃത്വത്തിൽപങ്കെടുത്തു. തുടർന്നു നടന്ന ഊട്ടുനേർച്ചയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു. വികരി റവ:ഫാ : റാഫേൽ പഞ്ഞി ക്കാരൻ, കൈകാരന്മാരായ ഗിൽബർട്ട് ചിറക്കൽ, ജോസ് മാത്യു തോട്ടനാനിയിൽ, ജോമോൻ കൂരൻ എന്നിവർ ദുക്റാന തിരുനാൾ ആഘോഷത്തിന് നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!