Kodungallur

വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

പത്രക്കുറിപ്പ് ഒന്ന്

കൊടുങ്ങല്ലൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്റേയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റേയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്ലാമിക് ഡിജിറ്റൽ ആർകൈവ്‌സ്, മുസിരിസ് വെബ്‌സൈറ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനങ്ങൾ എന്നിവയുടെയും ഉദ്ഘാടനം പോലീസ് മൈതാനിയിൽ വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി നിർവ്വഹിക്കും. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷനായിരിക്കും. ചാലക്കുടി എം.പി ബന്നി ബഹന്നാനാണ് മുഖ്യാതിഥി.

കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാൻ പെരുമാൾ പള്ളിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂർ ശ്രീ കരുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്. ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിർമ്മാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കൽ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാൽ ഓഫീസ് യഥാർത്ഥത്തിൽ ഡച്ചുകാരാൽ നിർമ്മിതമായതാണ്. ആ ചരിത്ര നിർമ്മിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്‌വാർ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങൾ, ആൽത്തറകൾ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു.

ഈ വികസന, സംരക്ഷണ, നവീകരണ പദ്ധതികളുടേയും മുസിരിസ് പൈതൃക പദ്ധതിയുടെ പുതുക്കിയ വെബ്‌സൈറ്റിന്റേയും ഇസ്ലാമിക് ഡിജിറ്റൽ ആർക്കേവ്‌സിന്റേയും ഉദ്ഘാടനങ്ങളാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ശനിയാഴ്ച വൈകീട്ട് നിർവ്വഹിക്കുക. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബിജു, ടൂറിസ് വകുപ്പ് ഡയക്ടർ ശിഖ സുരേന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടർ ഡോ.മനോജ്കുമാർ കെ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ടി.കെ ഗീത, വൈസ് ചെയർപേഴ്‌സൺ അഡ്വ.വി.എസ്.ദിനൽ തുടങ്ങിയവർ പങ്കെടുക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!