തീരദേശ ഹൈവേ നടപ്പിലായാൽ തീരദേശം CRZ പരിധിയിൽ നിന്ന് ഒഴിവാകും
തീരദേശ ഹൈവേ തീരദേശത്തിനോട് ചേർന്ന് പോകുകയാണങ്കിൽ ഇന്ന് തീരദേശത്ത് ഏറ്റവും പ്രതിസന്ധിയായിട്ടുള്ള CRZ നിയന്ത്രണങ്ങളിൽ നിന്ന് റോഡിൻ്റെ കിഴക്ക് വശമുള്ള പ്രദേശങ്ങൾക്ക് ഇളവ് ലഭിക്കും.തൃശൂർ ജില്ലയിലെ എല്ലാ പ്രദേശത്തും ലഭിക്കുന്ന ഈ ഇളവ് എറിയാട് ഗ്രാമപഞ്ചായത്തിൽ മാത്രം തീരദേശ ഹൈവേ അലൈൻമെൻ്റ് അശാസ്ത്രിയമായി നിർണ്ണയിച്ചിട്ടുള്ളതിനാൽ ഈ പ്രദേശത്തിന് ലഭിക്കുന്നില്ലായെന്ന് വളരെയധികം ഗൗരവമാണ്. കടൽ തീരത്ത് താമസിക്കുന്ന സാധാരണക്കാരായ തൊഴിലാളികളോടും മത്സ്യതൊഴിലാളികളോടും ചെയ്യുന്ന വഞ്ചനയാണന്നും അവർക്ക് ഈ ഇളവുകൾ നേടിയെടുക്കാൻ തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതിക്ക് കഴിയുമെന്ന് ധർണ്ണയുടെ 84 ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കോൺഗ്രസ്റ്റ് എസ്.എൻ പുരം മണ്ഡലം പ്രസിഡണ്ടായ പ്രഫ.കെ.എ സിറാജ് പ്രഖ്യപിച്ചു.
*സംയുക്ത സമരസമിതി പ്രസിഡണ്ട് എ എ മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, അഡ്വ.സക്കീർ ഹുസൈൻ ,ഇ കെ. സോമൻ,ടി .പി .സിദ്ധാർത്ഥൻ, സിദ്ധീഖ് പഴങ്ങാടൻ, സലാം അയ്യാരിൽ, സിദ്ധീഖ് പി.എ, കരീം ടി. തുടങ്ങിയവർ നേതൃത്വം നൽകി*
സലാം അയ്യാരിൽ
വർക്കിംങ്ങ് സെക്രട്ടറി
തീരദേശ ഹൈവേ നടപ്പിലായാൽ തീരദേശം CRZ പരിധിയിൽ നിന്ന് ഒഴിവാകും

