Kodungallur

വിദ്യാർത്ഥികൾ മൂല്യ ബോധമുള്ളവരായി വളരണം : ബെന്നി ബെഹന്നാൻ എംപി

വിദ്യാർത്ഥികൾ മൂല്യ ബോധമുള്ളവരായി വളരണം : ബെന്നി ബെഹന്നാൻ എംപി

എറിയാട്: വിദ്യാർത്ഥികൾ മൂല്യ ബോധമുള്ളവരായി വളരണം വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതികൾ വർധിക്കുകയാണെന്നും അതിനെതിരെ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും ബെന്നി ബെഹന്നാൻ എം പി. എറിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്രത്വത്തിൽ നടന്ന മഹാത്മാഗാന്ധി എഡ്യുക്കേഷൻ എക്സലൻസി അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി എസ് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ് മുഖ്യാത്ഥിയായി. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് ടി എം നാസർ, മുൻ ബാങ്ക് ഡയറക്ടർ പി എച്ച് മഹേഷ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ പിബി മൊയ്തു, ബാങ്ക് ഡയറക്ടർ പി എ മുഹമ്മദ് സഗീർ, ബാങ്ക് വൈ. പ്രസിഡൻ്റ് അഡ്വ: കെ.കെ സക്കീർ ഹുസൈൻ, പെൻഷനേഴ്സ് സഹകരണ സംഘം പ്രസിഡൻ്റ് ടി എം കുഞ്ഞു മൊയ്തീൻ, മുസിരിസ് കോ-ഒപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ബഷീർ കൊണ്ടാമ്പുള്ളി, എറിയാട് പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഡർ പി കെ മുഹമ്മദ്, കെ സി ഇ എഫ് സംസ്ഥാന കൗൺസിൽ അംഗം സിപി തമ്പി, മുൻ ബാങ്ക് പ്രസിഡൻ്റ് പിബി അബ്ദു, പി എം നജീബ് റഹ്മാൻ, അജേഷ് തൈത്തറ, നസീമ സിദ്ധീഖ്, എ എസ് റാഫി തുടങ്ങിയവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!