Kodungallur

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ
   നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിറ്റിൽ ഉൾപ്പെട്ട  അഖിൽ @ അഖിൽ ബോണ്ട 23 വയസ്സ് S/o സന്തോഷ്, പാറക്കൽ വീട്, നാരായണമഗലം, പുല്ലൂറ്റ് വില്ലേജ് എന്നയാളാണ് റിമാന്റിലായത്. ബഹുമാനപ്പെട്ട തൃശ്ശൃർ DIG യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ  6 മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ  പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്ന  ടിയാൻ രഹസ്യമായി നാരായണമംഗലത്തുള്ള വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ (07.07.2024 തിയ്യതി) രാത്രി  ടിയാനെ നാരായണമംഗലത്തുള്ള വീട്ടിൽ നിന്നും  പോലീസ് അറസ്റ്റ് ചെയ്തത്.  കാപ്പാ ഉത്തരവ് ലംഘിച്ചതിന് ടിയാനെതിരെ FIR രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന്  കോടതി റിമാന്റ് ചെയ്യുകയായിരുന്നു ഇൻസ്പെക്ടർ ശശിധരൻ എം ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കശ്യപൻ, സിപിഒ മാരായ ഫൈസൽ, സുബീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!