ക്ഷേത്രം മേൽശാന്തി യയാതിശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ശബരിമല, ഗുരുവായൂർ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് വർഷങ്ങളായി ഇല്ലം നിറക്ക് ആവശ്യമായ നെൽക്കതിരുകൾ നൽകി വരുന്ന എരുമപ്പെട്ടി ആലാട്ടു കുടുംബത്തിലെ ബാബുവിൽ നിന്നുമാണ് ഇത്തവണ നെൽക്കതിരുകൾ എത്തിച്ചത്. പൂജിച്ച കതിരുകൾ ക്ഷേത്രം പ്രസിഡൻ്റ് പി.ബി.മുരളീ മോഹനൻ, സെക്രട്ടറി പി.കെ.വത്സൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ പി.വി.വിനോദ് കുമാർ, കെ.ആർ.സലീൽ കുമാർ, സി.എസ്.സുനിൽകുമാർ, ടി.ബി.ഗോപകുമാർ, പി.വി.പ്രഭാകരൻ, കല്ല്യണദായിനി സഭ പ്രസിഡൻ്റ് എൻ.കെ.തങ്കരാജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പൂജിച്ച നെൽ കതിർ ,അവിൽ നിവേദ്യം, പായസ നിവേദ്യം എന്നിവ ഭക്തർക്ക് വിതരണം ചെയ്തു.
ആനാപ്പുഴ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ഇല്ലം നിറ നിറപുത്തരി ആഘോഷം നടന്നു.

