കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ എസ് എന്‍ ക്ലബിന്റെ ഓഫീസ് ഉദ്ഘാടനം കയ്പമംഗലം എംഎല്‍എ ഇ. ടി. ടൈസൺ മാസ്റ്റര്‍ നിർവ്വഹിച്ചു. മനുഷ്യർ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍ ജാതിക്കും മതത്തിനും അപ്പുറം ഗുരുവിന്റെ ദർശനങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്നും ശ്രീനാരായണ ദർശനം പുതിയ തലമുറക്ക് പകർന്നു കൊടുക്കാന്‍ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനം കൊണ്ട് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബാബു ശാന്തിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ക്ലബ് ചെയര്മാന് പി. കെ. സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം. എസ്. രാധാകൃഷ്ണന് വയനാട് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മ ശാന്തിക്കു വേണ്ടി അനുശോചനം പ്രമേയം അവതരിപ്പിച്ചു. ഒ. എന്‍. ദിനകരൻ, കല്ല്യാൺ റാം, രഘുനാഥൻ, ബിന്ദു ടീച്ചര്‍, ഗീത സത്യന്, ടി. കെ. ഗംഗാധരൻ, ഗിരീഷ് ഉണ്ണികൃഷ്ണന്, എൻ. ബി. അജിതൻ, ഇ. എസ്. രാജൻ, പ്രശാന്ത് ഈഴവൻ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ലബ്ബിന്റെ ജനറല്‍ കണ്‍വീനര്‍ എം. പി. ജയപ്രകാശ് സ്വാഗതവും സി. എസ്. തിലകന് നന്ദിയും പറഞ്ഞു.
ജാതിക്കും മതത്തിനും അപ്പുറം ഗുരുവിന്റെ ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കാന്‍ ശ്രീനാരായണ ക്ലബ് തയ്യാറാകണം

