Kodungallur

സ്വപ്നങ്ങൾ കയ്യെത്തും ദൂരത്ത്
അഴീക്കോട് – മുനമ്പം പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു.

തീരദേശത്തിന്റെ ചിരകാലഭിലാഷമായ അഴീക്കോട് മുനമ്പം പാലം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017ലാണ് ഭരണാനുമതിആയത്. തുടർ നടപടികൾ പൂർത്തിയാക്കി 2023 ൽ ഇ ടി ടൈസൺ മാസ്റ്റർ എം  എൽ എ യുടെഅദ്ധ്യക്ഷതയിൽ ബഹുജന പങ്കാളിത്തത്തോടെബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർമ്മാണാൽഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.
നിലവിൽ അഴിക്കോട് ഭാഗത്തെ പൈലിംഗ് പ്രവർത്തികളും,തുണുകളുടെ നിർമാണ പ്രവർത്തികളും പൂർത്തീകരി ടിച്ചിട്ടുണ്ട്. അഴിക്കോട് ഭാഗത്തെ പാലത്തിന്റെ തുടക്കത്തിലുള്ള രണ്ട് സ്‌പാനുകളുടെ (30 മീറ്റർ ) കോൺക്രീറ്റിംഗിനാണ് ഇന്ന് തുടക്കം കുറിച്ചത്.
നിർദിഷ്ട പാലത്തിനും അനുബന്ധ റോഡിനും കൂടി 1124 മീറ്റർ നീളമാണ് ഉള്ളത്, പാലത്തിന് മാത്രം 875 മീറ്ററും നീളവും,വീതി 15.70 മീറ്ററുമാണ് (കാരിയേജ് വേ യുടെ വീതി 7.00 മീറ്ററും, ഇരു ഭാഗത്തും 1.5 മീറ്റർ ഷോൾഡറും,1.80 മീറ്ററിൻ്റെ സൈക്കിൾ ട്രാക്കും, ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടുന്നതാണ് അഴീക്കോട് മുനമ്പം പാലം.നിർദിഷ്ട പദ്ധതിക്കുവേണ്ടി മുനമ്പം ഭാഗത്തു 53 സെൻറ് സ്ഥലവും അഴിക്കോട് ഭാഗത്തു ഫിഷറീസ് വകുപ്പിൻ്റെ ഭൂമി ഉൾപ്പെടെ 106 സെൻറ് സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്.
നിലവിൽ കായൽ ഭാഗത്തെയും പൈലിംഗ് പ്രവർത്തികളിൽ 60 ശതമാനം പൂർത്തികരിക്കുകയും,ബാക്കിയുള്ളതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.ആകെ 196 പൈലുകളിൽ 126 എണ്ണം പൂർത്തിയാക്കുകയും, 34 പൈൽ ക്യാപ് കളിൽ 13 എണ്ണത്തിന്റെയും 55 തൂണുകളിൽ 20 എണ്ണത്തിന്റെദ്ധ്യം നിർമാണം പൂർത്തിയാക്കുകയം ചെയ്തിട്ടുണ്ട്. കൂടാതെ മുനമ്പം ഭാഗത്തെ പൈലിംഗ് പ്രവർത്തികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. കോൺക്രീറ്റിംഗ് പ്രവർത്തികൾ കാണാൻ എം എൽ എ യോടൊപ്പം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ,വൈസ്പ്രസിഡണ്ട് ഫൗസിയാ ഷാജഹാൻ, സ്റ്റാന്റി കമ്മറ്റി ചെയർമാൻ മാരായ അസിം,നജ്മൽ സക്കീർ,സഹറാബി ഉമ്മർ,ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശീധരൻ,വാർഡ് മെമ്പർ പ്രസീന റാഫി,
കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സജിത്ത് ഇ.ഐ, അസിസ്റ്റന്റ് എൻജിനീയർ മൈഥിലി ഐ. എസ്സ്, പ്രൊജക്റ്റ് എഞ്ചിനീയർമാരായ ബിബിൻ ടി  പി,
നവനീത് ഭാസ്, സൈറ്റ് സൂപ്പർവൈസർ മാരായ സീഗൻ പോൾ, ആതിര പ്രദീപ്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ എ എക്സിക്യൂട്ടീവ് ഡയറക്ടർ പി കെ മുകുന്ദൻ, പ്രൊജക്റ്റ് ജനറൽ മാനേജർ വിനയകുമാർ എന്നിവരും സന്നിഹിതരായിരുന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!