Kodungallur

എം.ഇ.എസ്. അസ്മാബി കോളേജ് നാക്ക് റീ അക്രഡിറ്റേഷൻ വിലയിരുത്തൽ   ആരംഭിച്ചു.

തീരദേശ ജനതയുടെ ഉന്നത വിദ്യഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കിക്കൊണ്ടിരിക്കുന്ന എം.ഇ.എസ്. അസ്മാബി കോളജ് നാക്ക് അക്രഡറ്റീഷൻ പരിശോധന  ആരംഭിച്ചു .ഈ മാസം 21, 22 തീയതികളിൽ സി.ജി പ്രൈവറ്റ് യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസിലർ പ്രൊഫസര്‍ അഞ്ജന ശര്‍മ്മ,സിക്കിം യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ.സത്യനാഥ പാണ്ട , ഗവ. രാമനാരായണൻ
ചെല്ലാറാം കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ്  പ്രിൻസി[പ്പാ ൾ ഡോ.ബി .ചന്ദ്രശേഖര എന്നിവര്‍   അടങ്ങുന്ന നാക്ക് വിദഗ്ധ  സംഘം വിലയിരുത്തൽ നടത്തും. കോളേ ജിന്റെ പാഠ്യക്രമം, പഠന മികവ്, ഗവേഷണം, അടിസ്ഥാനസൗകര്യം, വിദ്യാർത്ഥി പിന്തുണ, മാനേജ്‌മെന്റ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് നാക്ക് ഗ്രേഡിംഗ് നൽകുന്നത്.
   കോളജ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ വിദഗ്‌ധ  സംഘത്തെ എം.ഇ.എസ്‌  ഭാരവാഹികളായ ഡോ .പി.എ .ഫസൽ ഗഫൂർ , കെ.കെ. കുഞ്ഞു മൊയ്തീൻ,പി.കെ .മുഹ മ്മദ് ഷമീർ ,വി.എം.ഷൈൻ , എം.ഇ.എസ്  എയിഡഡ് കോളേജസ്  കോർപ്പറേറ്റ് മാനേജർ ഡോ .കെ.എ ഹാഷിം ,കോളജ് മാനേജിങ് കമ്മറ്റി ഭാരവാഹികളായ ആസ്പിൻ അഷ്‌റഫ്, അഡ്‌വക്കേറ്റ നവാസ് കാട്ടകത്ത് ,മുഷ്‌താഖ്‌ മൊയ്‌തീൻ ,കോളജ് പ്രിൻസിപ്പൽ ഡോ .റീനാ മുഹമ്മദ് ,മുൻ പ്രിൻസിപ്പൽ ഡോ .എ ബിജു ,ഡോ .കെ.പി സുമേധൻ തുടങ്ങിയവരും ,അദ്ധ്യാപക,അനദ്ധ്യാപക  ജീവനക്കാരും,പി.ടി.എ ,അലുംനി അസോസിയേഷൻ ഭാരവാഹികളും ,വിദ്യാർത്ഥികളും കേരള കലാ രൂപങ്ങൾ, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ സ്വാഗതം ചെയ്തു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!