കൊടുങ്ങല്ലൂർ കാട്ടാക്കുളത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം. ഇരിഞ്ഞാലക്കുയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയാണ് ആക്രമണശ്രമമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മാടവന കാട്ടാക്കുളത്തിന് വടക്ക്ഭാഗത്താണ് സംഭവം, രണ്ട് കാറുകളിലായെത്തിയ അക്രമിസംഘം ഡോക്ടറുടെ കാറിനെ പിന്തുടർന്നാണ് അക്രമിത്തിന് ശ്രമിച്ചത്. ഇതിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെതുടർന്ന് പരിസരവാസികൾ കൂടിയതോടെ ഒരുകാറുപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. സംഘം ഡോക്ടറെ പിന്തുടർന്നതിൻ്റെ കാരണം വ്യക്തമല്ല. അക്രമികൾ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ഒരു കാർ മഞ്ഞന പള്ളിക്കു സമീപത്തുനിന്ന് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കാറിൽനിന്ന് വലിയൊരു കഠാര പോലീസ് കണ്ടെടുത്തിട്ടുണ്ട്..ഫോറൻസിക്കും പോലീസും പരിശോധന നടത്തിയിരുന്നു .കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ രാജു, സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം

